header
Untitled Document
NEWS
കേരള കാത്തലിക് ഫെഡറേഷന്‍

കാലഘട്ടത്തിന്റെ അടയാളങ്ങള്‍ വായിച്ചറിഞ്ഞുള്ള ഒരു വികസന മാതൃകയ്ക്ക് പ്രവാചക സ്വരമാകാന്‍ സഭയ്ക്ക് കഴിയണമെന്ന് കെസിബിസി അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പ്രസ്താവിച്ചു. ചക്രവാളങ്ങള്‍ ചുരുങ്ങുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. വ്യക്തികളും ഗ്രൂപ്പുകളും രാഷ്ട്രീയ പാര്‍ട്ടികളും മതങ്ങളുമെല്ലാം തങ്ങളിലേക്കു തന്നെ ചുരുങ്ങുന്നു. ദരിദ്രരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും കാര്യം അവഗണിക്കപ്പെടുന്നുവെന്നും ബിഷപ് തുടര്‍ന്നു പറഞ്ഞു. കേരള കത്തോലിക്കാസഭയുടെ അല്മായ സംഘടനയായ കേരള കാത്തലിക് ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന സ്റ്റേറ്റ് ഓഫ് ഗ്രോത്ത് കേരള പഠനശിബിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനായിരിക്കണം വികസനത്തിന്റെ ലക്ഷ്യവും മാര്‍ഗവുമെന്നും മതേതരത്വവും ജനാധിപത്യവും ഉറപ്പിക്കുന്ന വികസനമാണ് വേണ്ടതെന്നും ബിഷപ് പറഞ്ഞു. സമ്മേളനത്തില്‍ കെസിഎഫ് പ്രസിഡന്റ് ഷാജി ജോര്‍ജ് അധ്യക്ഷത വഹിച്ചു. റവ. ഫാ. ജോസ് കോട്ടയില്‍, മോന്‍സന്‍ മാത്യു, പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍, വി.സി. ജോര്‍ജുകുട്ടി, അഡ്വ. ലാലു ജോണ്‍, സെലിന്‍ സിജോ, പ്രഷീലാ ബാബു, അഡ്വ വത്സാജോണ്‍, മൈക്കിള്‍ പി. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും സംഘാടകസമിതി ചെയര്‍മാനുമായ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പതാക ഉയര്‍ത്തി. ‘കേരളവികസനവും യാഥാര്‍ത്ഥ്യവും’ എന്ന വിഷയത്തെ ആസ്പദമാക്കി നാലാം ധനകാര്യകമ്മീഷന്‍ ചെയര്‍മാന്‍ ഡോ. എം.എ. ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തി. സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി ഡീന്‍ കുര്യാക്കോസ്്, കേരള ജെസ്യൂട്ട് പ്രൊവിന്‍ഷ്യല്‍, റവ. ഫാ. എം.കെ. ജോര്‍ജ് എസ്.ജെ., ഹിന്ദു എക്കണോമിക് ഫോറം പ്രസിഡന്റ് പ്രദീപ് വി.എസ്. എന്നിവര്‍ ഈ വിഷയത്തോട് പ്രതികരിച്ചു സംസാരിച്ചു.
കെസിഎഫിന്റെ 20-ാം വാര്‍ഷിക ആഘോഷങ്ങള്‍ കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കതോലിക്കാബാവ ഇന്ന് രാവിലെ (6.2.2016) 8.30-ന് ഉദ്ഘാടനം ചെയ്യും. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യ അതിഥിയായിരിക്കും. കേരളത്തിലെ 31 രൂപതയില്‍ നിന്നുള്ള പ്രതിനിധികളാണ് പഠന ശിബിരത്തില്‍ പങ്കെടുക്കുന്നത്. വിദ്യാഭ്യാസം, ശാസ്ത്രം, ആരോഗ്യം, ജനശ്ശാസ്ത്രം, വ്യവസായം, കൃഷി, മത്സ്യമേഖല, അടിസ്ഥാനമേഖല, സ്ത്രീകള്‍, കുടുംബം, തൊഴില്‍മേഖല, കുടിയേറ്റം, വികേന്ദ്രീയകൃത ആസു ത്രണം, പരിസ്ഥിതി, പൊതുധനകാര്യം, പൊതുനയം എന്നി വിഷയങ്ങളില്‍ പ്രഗത്ഭര്‍ പ്രബന്ധങ്ങള്‍ അവ തരിപ്പിക്കും. സമ്മേളനത്തിന് വിവി. അഗസ്റ്റിന്‍, ആന്റണി നെറോണ, പി.കെ. ജോസഫ്, അഡ്വ. ബിജു പറയ നിലം, അഡ്വ. ഷെറി ജെ. തോമസ്, തോമസ് ചെറിയാന്‍, അഡ്വ. ആന്റണി അമ്പാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി.
വികസനവും ഏറ്റവും ബലഹീനരായവര്‍ക്കുവേണ്ടിയുള്ള കരുതലും ഒന്നിച്ചു പോകുന്ന നിലപാടാണ വേണ്ടതെന്ന് കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി. കേരളം പോലെ വികസനസാധ്യതയുള്ള വേറെ പ്രദേശങ്ങള്‍ ലോകത്തില്ല. കാലാവസ്ഥ, മനുഷ്യസമ്പത്ത്, ബുദ്ധിവൈഭവം എന്നിവകൊണ്ട് സമ്പ ന്നമാണ് കേരളം. ലോകം എല്ലാ രംഗത്തും വലിയ കുതിപ്പു നടത്തുമ്പോള്‍ അതിനോടു ചേര്‍ന്നു മാത്രമേ കേരളത്തിനും പോകോനാവൂ എന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.കേരള കാത്തലിക് ഫെഡറേ ഷന്റെ ഇരൂപതാം വാര്‍ഷികത്തോടനുബന്ധിച്ച് പിഒസിയില്‍ വച്ചു നടക്കുന്ന വികസന സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തോടും യന്ത്രവത്കരണത്തോടും തൊഴി ലിനോടുമുള്ള ഒരു മനോഭാവമാറ്റം ഇന്ന് കേരളത്തില്‍ ഉണ്ടായിരിക്കുന്നത് വളര്‍ച്ചയ്ക്ക് പറ്റിയ സാഹ ചര്യമാണ്. പണം ഇല്ലാതിരുന്ന കാലത്താണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് തുടക്കും കുറിച്ചത്. ദീര്‍ഘവീക്ഷണവും ഇച്ഛാശക്തിയുംകൊണ്ട് എന്തും നേടാമെന്നതിന് അതു തെളിവാണ്. ജനങ്ങളുടെ പ്രത്യേകിച്ച്, ഇന്ത്യയ്ക്ക് അകത്തും പുറത്തുമുളള കേരളീയരുടെ സഹായം വികസനകാര്യ ത്തില്‍ ഏറെ സഹായകരമായി. അനാവശ്യ തര്‍ക്കങ്ങളും വിവാദങ്ങളും ഒഴിവാക്കി ശരിയായ വിമര്‍ശന ത്തിലൂടെ സത്യം കണ്ടെത്താനും ആരുചെയ്യുന്നുമെന്നു നോക്കാതെ എന്തു ചെയ്യുന്നുവെന്നു നോക്കി പ്രവര്‍ത്തിക്കാനും തയ്യാറായങ്കിലേ പുരോഗതികൈവരിക്കാനാവൂകയുള്ളൂ. വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിനോടൊപ്പം തന്നെ പാവപ്പെട്ടവരുടെയും ആലംബഹീനരുടെയും മാനസീകമായ വെല്ലുവിളികള്‍ നേരിടുന്നവരുടെയും കാര്യങ്ങള്‍ പരിഹരിക്കുവാന്‍ ഗവണ്‍മെന്റുകള്‍ സന്നദ്ധമാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിലേക്ക് കേരളത്തില്‍ ആശ്രയപദ്ധതിയും കുടുംബശ്രീയിലുള്ള പ്രവര്‍ത്തന ങ്ങളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലൂടെ നടപ്പാക്കി പാവപ്പെട്ടവന് എല്ലാസഹായവും എത്തിക്കുന്ന തിന് ഉള്ള പരിശ്രമം തുടര്‍ന്നും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്കിയത് ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. അടിസ്ഥാന ആവശ്യങ്ങള്‍ വര്‍ധിപ്പി ക്കുകയെന്നത് പുരോഗതിക്ക് ആവശ്യമാണ്. അവസരങ്ങള്‍ സൃഷ ്ടിച്ചാല്‍ വന്‍ വിജയം നേടുവാന്‍ നമ്മുടെ യുവജനങ്ങള്‍ക്ക് കഴിയും. കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഐക്യത്തോടെ പ്രവര്‍ത്തിക്കുകയാണ് എറ്റവും ആവശ്യം അദ്ദേഹം അഭിപ്രായപ്പെട്ടു. കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറക്കല്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തി.
സമ്മേളനത്തില്‍ കെസിഎഫ് പ്രസിഡന്റ് ഷാജി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോസ്‌കോട്ട യില്‍, ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, മോന്‍സന്‍ മാത്യു, പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍, അഡ്വ. ലാലുജോണ്‍, വി.വി. അഗസ്റ്റിന്‍, വി.സി. ജോര്‍ജുകുട്ടി, പി.കെ ജോസഫ്, ആന്റണി നെറോണ, പ്രൊഫ. ജേക്കബ് എം.എബ്രാ ഹം, പി.ഐ. ലാസര്‍ മാസ്റ്റര്‍, അഡ്വ. ആന്റി എം. അമ്പാട്ട്, അഡ്വ. ബുജു പറനിലം, സെലിന്‍ സിജോ,നെല്‍സണ്‍ കോച്ചേരി എന്നിവര്‍ പ്രസംഗിച്ചു.
സാമൂഹ്യമേഖലകളും മാനവ വികസനവും എന്ന വിഷയത്തില്‍ പ്രൊഫ. പി.കെ. രവീന്ദ്രന്‍, ഡോ. സെബാസ്റ്റിന്‍ പോള്‍, ഡോ. ബാബു ജോസഫ് കെ. ഡോ. ഷീന ഷുക്കൂര്‍ എന്നിവരും ഉല്പാദനമേഖലയും അടിസ്ഥാനമേ ഖലയും എന്ന വിഷയത്തില്‍ ഡോ. എസ്. ഹരിലാല്‍, റവ. ഡോ. അന്റോണിറ്റോ പോള്‍ എന്നിവരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. കെ.എം. ഫ്രാന്‍സിസ് മോഡറേറ്ററായിരുന്നു. സ്ത്രീകളും കുടുംബവും വികസനവും എന്ന വിഷയത്തില്‍ ഡോ. പൂര്‍ണിമ നാരായണന്‍ പ്രബന്ധം അവതരിപ്പിച്ചു. ഫാ. ജേക്കബ് പാലക്കാപ്പിള്ളി മോഡറേറ്ററായിരുന്നു. തൊഴില്‍മേഖല, കുടിയേറ്റം, വികേന്ദ്രീകൃത ആസൂത്രണം എന്ന വിഷയത്തില്‍ ഡോ. മാര്‍ട്ടിന്‍ പാട്രിക്, അഡ്വ.തമ്പാന്‍ തോമസ്, ഫാ. സാബു മലയില്‍ എസ്.ജെ. എന്നി വരും പരിസ്ഥിതി, സുസ്ഥിര വികസനം എന്ന വിഷയത്തില്‍ അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി, മുരളീധരന്‍ എസ്, ജീവന്‍ ജോബ് തോമസ്, ഡോ. ഷാജു തോമസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് മോഡറേറ്ററായിരുന്നു.


  NEWS PHOTOS
 
Footer