header
Welcome to KCBC Official Website
Untitled Document
NEWS
കേരള കാത്തലിക് ഫെഡറേഷന്‍

അധികാരവും സമ്പത്തും കുറച്ചുപേരില്‍ മാത്രം കേന്ദ്രീകരിക്കുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്ന് കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ പറഞ്ഞു. കേരള കാത്തലിക് ഫെഡറേഷന്‍ സംഘടിപ്പിച്ച ത്രിദിന പരിപാടിയായ കേരള പഠനശിബിരത്തിന്റെ സമാപനസമ്മേളനം ഉദ് ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമ്പന്നര്‍ സമ്പന്നരായും ദുര്‍ബലര്‍ ദുര്‍ബ ലരായും ദരിദ്രരായും ഇന്നും നിലനില്കുന്നു. സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണം ഉറപ്പുവരുത്തു ന്നതില്‍ ഇന്നുള്ള സംവിധാനങ്ങള്‍ ഫലപ്രദമല്ല. കര്‍ഷകരും മത്സ്യബന്ധനമുള്‍പ്പെടെയുള്ള പരമ്പരാഗത തൊഴിലാളികളും പാടേ അവഗണിക്കപ്പെടുന്ന സാമൂഹ്യക്രമമാണ് നിലവിലുള്ളത്. ഈ വ്യവസ്ഥിതി മാറേണ്ടത് ആവശ്യമാണ്. സമൂഹത്തിലെ അധഃസ്ഥിതരെയും പിന്നോക്ക വിഭാഗങ്ങളെയും കൂടി കണക്കി ലെടുത്തുള്ള വികസനമാണ് ഉണ്ടാകേണ്ടത്. ജനാധിപത്യ പ്രക്രിയകൊണ്ട് ഉദ്ദേശിക്കുന്നത് അതാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റവും ദുര്‍ബലനെ പ്രഥമ പരിഗണനയില്‍ കൊണ്ടുവരുന്ന അന്ത്യോദയ നയ മാണ് നിയമനിര്‍മാണനിര്‍വഹണ, നീതി പീഠങ്ങളില്‍ നടക്കേണ്ടത്. സമ്മേളനത്തില്‍ കെസിഎഫ് പ്രസി ഡന്റ് ഷാജി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, മോന്‍സന്‍ കെ. മാത്യു, പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍, പി.കെ. ജോസഫ്, മൈക്കിള്‍ പി. ജോണ്‍, അഡ്വ. ലാലു ജോണ്‍, വി.സി. ജോര്‍ജുകുട്ടി എന്നിവര്‍ പ്രസംഗിച്ചു. സാമൂഹ്യമാറ്റം-മലയാള സാഹിത്യവും കലയും സംസ്‌കാരവും എന്ന വിഷയത്തെപ്പറ്റി റവ. ഡോ. പോള്‍ തേലക്കാട്ട,് ഡോ. എം.ബി. മനോജ്, ജിജോ ജോണ്‍ പുത്തേഴത്ത്, വി.ജി. തമ്പി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സമൂഹവും രാഷ്ട്രീയ പ്രക്രിയയും എന്ന വിഷയ ത്തെപ്പറ്റി ഫാ. സേവ്യര്‍ കുടിയാംശ്ശേരി, കെ. വേണു, ഡോ. എം.പി. മത്തായി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മൂന്നു ദിവസം നീണ്ടുനിന്ന പഠനശിബിരത്തില്‍ കേരളത്തിലെ 31 കത്തോലിക്കാ രൂപത യില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്. പരിപാടികള്‍ക്ക് അഡ്വ. വത്സാ ജോണ്‍, പ്രഷീലാ ബാബു, വിവി. അഗസ്റ്റിന്‍, ആന്റണിനെറോണ എന്നിവര്‍ നേതൃത്വം നല്കി.


  NEWS PHOTOS
 
Footer