header
Kerala Church rejoices on the release of Fr Tom Uzhunnalil
Untitled Document
NEWS
കേരള കാത്തലിക് ഫെഡറേഷന്‍

സ്വര്‍ഗീയജീവിതത്തിന്റെ മുന്നാസ്വാദനമായി സമര്‍പ്പിതജീവിതത്തെ കാണേണ്ടതുണ്ടെന്നു കെസിബിസി ിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. കെസിബിസിയും കെസി എംഎസും സംയുക്തമായി പാലാരിവട്ടം പിഒസിയില്‍ നടത്തിയ സമര്‍പ്പിതവര്‍ഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌നേഹം തന്നെയായ ദൈവത്തിന്റെ മാതൃ, പിതൃഭാവങ്ങള്‍ സമര്‍പ്പിതജീവിതത്തില്‍ ആവിഷ്‌കരിക്കപ്പെ ടേണ്ടതുണ്ട്. ദൈവസാമിപ്യം കൂടുതല്‍ സ്വായത്തമാക്കി ദൈവിക രഹസ്യങ്ങളെ ആഴത്തില്‍ അനുഷ്ഠി ക്കുകയെന്നതു സമര്‍പ്പിതര്‍ ജീവിതത്തിന്റെ ഭാഗമാക്കണം. ഏകാന്തതയിലും സാമൂഹ്യജീവിതത്തിലും ദൈവികരഹസ്യങ്ങളെ തിരിച്ചറിയാനാവണം. മറ്റുള്ളവരില്‍ ഉത്ഥിതനായ മിശിഹായുടെ മുഖം കാണാനാ വുന്നതാണു സമര്‍പ്പിതജീവിതത്തിന്റെ സൗന്ദര്യം. സഭയുടെ വിശുദ്ധി അതിന്റെ പൂര്‍ണതയില്‍ ഉള്‍ക്കൊ ള്ളാനുള്ള വിളി സ്വീകരിച്ചവരാണു സമര്‍പ്പിതര്‍. കരുണയാണ് ഈ വിളിയുടെ കാതല്‍ എന്നും ആര്‍ച്ചു ബിഷപ് മാര്‍ പെരുന്തോട്ടം ഓര്‍മിപ്പിച്ചു.
ദൈവാനുഭവം ജീവിതത്തിന്റെ ലഹരിയായി അനുഭവിക്കുന്നവരും, എല്ലാ മനുഷ്യരിലും വസിക്കുന്നത് ഒരേ ഈശ്വര ചൈതന്യമാണെന്ന് തിരിച്ചറിയുന്നവരുമാണ് സന്ന്യസ്തരെന്നും ഈ തിരിച്ചറിവാണ് ഭാരതീയ മാനവീകതയുടെ അടിസ്ഥാനമായി വര്‍ത്തിക്കുന്നതെന്നും മുഖ്യസന്ദേശം നല്കിയ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി പറഞ്ഞു.
കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഫാ. വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു. കെസിഎംഎസ് പ്രസിഡന്റ് ഫാ. തോമസ് മഞ്ഞക്കുന്നേല്‍, കെസിബിസി ഇന്റര്‍ റിലീജിയസ് കമ്മീഷന്‍ സെക്രട്ടറി ഫാ. റോബി കണ്ണന്‍ചിറ, സിസ്റ്റര്‍ റെക്‌സിയ മേരി എന്നിവര്‍ പ്രസംഗിച്ചു.
ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, സിസ്റ്റര്‍ റെജി അഗസ്റ്റിന്‍, റവ. ഡോ. പ്രസാദ് തെരുവത്ത് ഒസിഡി എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു സന്ദേശം നല്‍കി.


  NEWS PHOTOS
 
Footer