header
Welcome to KCBC Official Website
Untitled Document
NEWS
മദ്യനിരോധന നയം

നിലവില്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച് നടപ്പിലാക്കിവരുന്ന മദ്യനിരോധന നയം അട്ടിമറിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് ആര്‍ച്ചുബിഷപ് ഡോ. സൂസൈ പാക്യം പറഞ്ഞു. പാലാരിവട്ടം പിഒസിയില്‍ കേരളത്തിലെ മുഴുവന്‍ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ നടത്തിയ മദ്യവിരുദ്ധ മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ചുബിഷപ്. മദ്യനിരോധനത്തിലേക്ക് നയിക്കാത്ത മദ്യവര്‍ജനം വിജയിപ്പിക്കാനാവില്ല. പ്രകടന പത്രികകളിലും പ്രസ്താവനകളിലും രാഷ്ട്രീയപാര്‍ട്ടികളും മുന്നണികളും അവരുടെ മദ്യനയം പ്രഖ്യാപിക്കണം. ഒളിഞ്ഞും തെളിഞ്ഞും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഭരണസംവിധാനം വേണ്ട. മദ്യസംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ അധികാരത്തില്‍ വരരുത് ആര്‍ച്ചിബിഷപ് തുടര്‍ന്നു പറഞ്ഞു.
ചടങ്ങില്‍ കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റീസ് പി.കെ. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ച. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന വൈസ് ചെയര്‍മാന്‍ ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി മുഖ്യപ്രഭാഷണം നടത്തി. മദ്യനയം പ്രഖ്യാപിക്കുന്നില്ലെങ്കില്‍ ഭവിഷത്തുകള്‍ ഉണ്ടാകുമെന്നും നിലവിലെ നയം തിരുത്താന്‍ അനുവദിക്കില്ലെന്നും ബിഷപ് പറഞ്ഞു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ടി.ജെ ആന്റണി, കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍, മദ്യനിരോധന സമിതി നേതാക്കളായ ഫാ. തോമസ് തൈത്തോട്ടം, റവ. ഡോ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പ, ടി.എം. വര്‍ഗീസ്, ഫാ. വര്‍ഗീസ് മുഴുത്തേറ്റ്, പ്രൊഫ. റ്റി.എം. രവീന്ദ്രന്‍, ഫ്രാന്‍സിസ് പെരുമന, ഫാ. പോള്‍ കാരാച്ചിറ, പ്രൊഫ്. ഒ.ജെ. ചിന്നമ്മ, ആന്റണി ജേക്കബ്, അഡ്വ. എന്‍ രാജേന്ദ്രന്‍ എം.ഡി. റാഫേല്‍, തോമസ്‌കുട്ടി മണക്കുന്നേല്‍, സേവ്യര്‍ പള്ളിപ്പാടന്‍, പി.എച്ച്, ഷാജഹാന്‍, ജോണ്‍സണ്‍ ഇടയാന്‍ന്മുള, രാജന്‍ അമ്പൂരി, പ്രൊഫ. വിന്‍സെന്റ് മാളിയേക്കല്‍, എസ്.എസ്. മുസ്തഫ, സി.സി. സാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരളത്തിലെ 31 മദ്യവിരുദ്ധ സംഘടനകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും മദ്യനിരോധനം നയമായി പ്രഖ്യാപിക്കുക, മദ്യനിരോധനം രാഷ്ട്രീയപാര്‍ട്ടികളുടെ പ്രകടപത്രികയില്‍ ഉള്‍പ്പെടുത്തുക, പൂട്ടിയ ബാറുകള്‍ ഒരിക്കലും തുറക്കാതിരിക്കുക, ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അടച്ചുപൂട്ടുക, സര്‍ക്കാര്‍ മദ്യകച്ചവടത്തില്‍ നിന്നു പിന്മാറുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മഹാസംഗമം നടത്തിയത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കാട് എന്നീ കേന്ദ്രങ്ങളിലും 14 ജില്ലകളിലും സമ്മേളനങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചു.


  NEWS PHOTOS
 
Footer