header
Welcome to KCBC Official Website
Untitled Document
NEWS
റവ. ഫാ. തോംസണ്‍ പഴയചിറപീടികയില്‍ കെസിഎസ്എല്‍ സംസ്ഥാന ജനറല്‍ ഡയറക്ടര്‍

തിരുവനന്തപുരം മലങ്കര മേജര്‍ അതിരൂപതാംഗവും അഞ്ചല്‍ ഇടമുളയ്ക്കല്‍ സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളി വികാരിയുമായ റവ. ഫാ. തോംസണ്‍ പഴയചിറപീടികയില്‍ കെസിഎസ്എല്‍ സംസ്ഥാന ജനറല്‍ ഡയറക്ടറായി നിയമിതനായി. 2015 ഡിസംബറില്‍ പിഒസിയില്‍ കൂടിയ കെസിബിസി യോഗത്തിലാണ് നിയമനം നടന്നത്. അടൂര്‍ തിരുഹൃദയ മലങ്കര കത്തോലിക്കാ പള്ളി ഇടവകാംഗമായ ഫാ. തോംസണ്‍ എം.സി.വൈ.എം. സോണല്‍ ഡയറക്ടറുമാണ്. കേരളത്തിലെ 25 രൂപതകളിലായി 6 ലക്ഷത്തോളം അംഗങ്ങളുള്ള വിദ്യാര്‍ത്ഥിപ്രസ്ഥാനമായ കെസിഎസ്എല്‍ ഈയിടെയാണ് അതിന്റെ ശതാബ്ദി മഹാജൂബിലി ആഘോഷിച്ചത്.


  NEWS PHOTOS
 
Footer