header
Wish You a Happy Christmas & A Prosperous New Year 2019
Untitled Document
NEWS
റവ. ഡോ. ജോണ്‍സണ്‍ പുതുശ്ശേരി സിഎസ്.റ്റി. കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി

ചെറുപുഷ്പസഭാംഗമായ റവ. ഡോ. ജോണ്‍സണ്‍ പുതുശ്ശേരിയെ കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറിയായി കേരള കത്തോലിക്കാ മെത്രാന്‍ സമിതി നിയോഗിച്ചു. കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയുടെ സെക്രട്ടറിയായും അദ്ദേഹം സേവനം ചെയ്യും.
ഫാ. ജോണ്‍സണ്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ പുത്തന്‍പള്ളി ഇടവകാംഗമാണ്. റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബൈബിളില്‍ ഡോക്ടറേറ്റു കരസ്ഥമാക്കിയിട്ടുള്ള ഇദ്ദേഹം കേരളത്തിനകത്തും പുറത്തുമുള്ള നിരവധി സെമിനാരികളില്‍ ബൈബിള്‍ പ്രൊഫസറാണ്. വയനാട്ടില്‍ സാന്താമരിയ സൈക്കോസ്പിരിച്ച്വല്‍ സെന്ററിന്റെ സ്ഥാപക ഡയറക്ടറായി സേവനം അനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം.


  NEWS PHOTOS
 
Footer