header
Wish You a Happy Christmas & A Prosperous New Year 2019
Untitled Document
NEWS
കാരുണ്യത്തിന്റെ മുഖങ്ങളായി ക്രൈസ്തവര്‍ നിലകൊള്ളണം: ബിഷപ് മാര്‍ തോമസ് ചക്യത്ത്‌

പിതാവായ ദൈവത്തിന്റെ കാരുണ്യത്തിന്റെ മുഖം ഈ ലോകത്തില്‍ ക്രൈസ്തവര്‍ പ്രതിഫലിപ്പിക്കണം. പിഒസിയില്‍ സംഘടിപ്പിച്ച കാരുണ്യവര്‍ഷ പഠനശിബിരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ബിഷപ് മാര്‍ തോമസ് ചക്യത്ത്. കരുണയും വാത്സല്യവും നഷ്ടപ്പെട്ട് ഹൃദയം കഠിനമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കരുണയുടെ നിറുത്താത്ത പ്രവാഹമായി നാം മാറണം. അപരന്റെ മൂല്യം മനസ്സിലാക്കുന്നവരും ദൈവസ്‌നേഹത്തെപ്രതി അപരനുവേണ്ടി നിലകൊള്ളുന്നവരുമാകണം നമ്മള്‍, അദ്ദേഹം പറഞ്ഞു.
ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, റവ. ഫാ. ജോളി വടക്കന്‍, റവ. ഡോ. ജോണ്‍സണ്‍ പുതുശ്ശേരി സി.എസ്.റ്റി, റവ. ഫാ. ഷിബു സേവ്യര്‍ ഒസിഡി എന്നിവര്‍ പ്രസംഗിച്ചു.


  NEWS PHOTOS
 
Footer