header
Kerala Church rejoices on the release of Fr Tom Uzhunnalil
Untitled Document
NEWS
കാരുണ്യം സഭയുടെ പ്രേഷിത മുഖമാകണം

വ്യക്തികളും സമൂഹവും സഭയൊന്നാകെയും ദൈവത്തിന്റെ കരുണ വെളിപ്പെടുത്തുന്ന ക്രിസ്തുവിന്റെ പ്രേഷിത ദൗത്യത്തില്‍ പങ്കുചേരണമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു. കാരുണ്യവര്‍ഷത്തിന്റെ ഭാഗമായി പിഒസിയില്‍ നടന്നു വരുന്ന ത്രിദിന പഠന ശിബിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനീതിയും ദാരിദ്ര്യവും പാപവുമുള്ളിടത്ത് കാരുണ്യമായി വെളിപ്പെടുന്ന ദൈവസ്‌നേഹത്തിന്റെ പ്രഘോഷകരും പ്രേഷിതരുമാകണം ക്രൈസ്തവരെന്ന് അദ്ദേഹം പറഞ്ഞു. കാരുണ്യപ്രവര്‍ത്തകനും സെഹിയോന്‍ മിനിസ്ട്രി സ്ഥാപകനുമായ ജൂഡ്‌സണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പള്ളി, റവ. ഡോ. ജോഷി മയ്യാറ്റില്‍, റവ. ഡോ. ജെയിംസ് ആനാപറമ്പില്‍, റവ. ഡോ. ജോസഫ് തൊണ്ടിപ്പറമ്പില്‍, റവ. ഡോ. ഓസി കളത്തില്‍, റവ. ഡോ. ഗ്രിഗറി ആര്‍ബി, റവ. ഡോ. വില്‍സണ്‍ സ്രാമ്പിക്കല്‍ ഒ.സി.ഡി., റവ. ഫാ. പീറ്റര്‍ റ്റാജേഷ്, റവ. ഡോ. ഗ്രിംബാള്‍ഡ് ലന്തപ്പറമ്പില്‍, റവ. ഡോ. മാത്യു ജേക്കബ് തിരുവാലില്‍, റവ. ഡോ. ജേക്കബ് റോള്‍ഡന്റ് എന്നിവര്‍ ക്ലാസുകള്‍ക്കു നേതൃത്വം നല്കും. ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, ഫാ. ജോളി വടക്കന്‍, സി. ആന്‍സീന, സി. ക്രിസ്റ്റീന, ഫാ. ഷിബു സേവ്യര്‍ ഒസിഡി എന്നിവര്‍ പ്രസംഗിച്ചു.


  NEWS PHOTOS
 
Footer